22
Apr 2024
Wed
22 Apr 2024 Wed
saudi miss universe rumi

റിയാദ്: വിശ്വസുന്ദരി പട്ടത്തിനുള്ള മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുക്കുന്നില്ലെന്ന് സംഘാടകര്‍. സൗദി അറേബ്യ ആദ്യമായി ഈ മല്‍സരത്തില്‍ പങ്കെടുക്കുന്നുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ( Saudi arabia not participating miss universe contest )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി മോഡലായ റൂമി അല്‍ഖഹ്താനിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്നായിരുന്നു സൗദി അറേബ്യ ആദ്യമായി സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളും ഇതിന് വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നു.

സൗദി അറേബ്യയില്‍ നിന്ന് മത്സരാര്‍ഥിയെ പങ്കെടുപ്പിക്കുന്നതിനായി യാതൊരു സെലക്ഷന്‍ നടപടികളും നടത്തിയിട്ടില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്ന 100ലേറെ രാജ്യങ്ങളില്‍ സൗദി അറേബ്യ ഇല്ല. ഏതൊക്കെ രാജ്യങ്ങളില്‍ സൗന്ദര്യ മത്സരത്തിനായി സെലക്ഷന്‍ ട്രയല്‍ നടത്തണമെന്ന് തീരുമാനിക്കുന്നത് തങ്ങളുടെ അപ്രൂവല്‍ സമിതിയാണെന്നും മിസ് യൂണിവേഴ്‌സ് സംഘാടകര്‍ വ്യക്തമാക്കി.

‘മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് സൗദി പതാകയേന്തിയ തന്റെ ഫോട്ടോക്കൊപ്പം മാര്‍ച്ച് 25ന് മോഡലായ റൂമി അല്‍ഖഹ്താനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ദൈവിക വചനമെഴുതിയ പതാകയുടെ പശ്ചാത്തലത്തില്‍ അര്‍ധനഗ്നായി റൂമി നില്‍ക്കുന്ന ചിത്രത്തിനെതിരേ ഇസ്ലാമിക ലോകത്ത് നിന്ന് വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് സൗദി മല്‍സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നോ എന്ന കാര്യം വ്യക്തമല്ല.