12
Feb 2024
Mon
12 Feb 2024 Mon

റമദാനില്‍ സൗദിയിലെ ബാങ്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു; പുതുക്കിയ സമയം അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: റമദാന്‍ മാസത്തില്‍ സൗദി അറേബ്യയിലെ ബാങ്കുകളുടെ പുതുക്കിയ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ബാങ്കുകളുടെയും എക്‌സ്‌ചേഞ്ച് സെന്ററുകളുടെയും സമയക്രമം സൗദി സെന്‍ട്രല്‍ ബാങ്കാണ് നിശ്ചയിച്ചത്. റമദാന്‍ മാസത്തില്‍ സൗദിയിലെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രവര്‍ത്തിക്കുക. അതേസമയം ഫോറിന്‍ എക്‌സ്‌ചേഞ്ച് സെന്ററുകളുടെയും പേയ്‌മെന്റ് കമ്പനികളുടെയും പ്രവര്‍ത്തന സമയം വ്യത്യസ്തമാണ്.

രാവിലെ 9.30നും വൈകിട്ട് 5.30നുമിടയില്‍ ആറ് മണിക്കൂര്‍ ഫ്‌ലെക്‌സിബിളായാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. ബാങ്കുകളുടെയും എക്‌സ്‌ചേഞ്ച് സെന്ററുകളുടെയും ഈ വര്‍ഷത്തെ പെരുന്നാള്‍ അവധി ദിനങ്ങള്‍ 10 ദിവസം നീണ്ടു നില്‍കുന്നതാണ്. ഏപ്രില്‍ നാല് മുതല്‍ 14 വരെ ചെറിയപെരുന്നാളിനും ജൂണ്‍ 13 മുതല്‍ 23 വരെ ബലി പെരുന്നാളിനും സ്ഥാപനങ്ങള്‍ അവധിയായിരിക്കും. ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉള്‍പ്പെടെ മക്കയിലും മദീനയിലും ബാങ്കുകളും ഫോറിന്‍ എക്‌സ്‌ചേഞ്ച് സെന്ററുകളും പ്രവര്‍ത്തിക്കുമെന്നും സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക