01
Sep 2023
Thu
01 Sep 2023 Thu

ഇന്ത്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴി മേഖലയില്‍ വന്‍ പുരോഗതിക്ക് കാരണമാകും; യു.എസ് മാധ്യമത്തിനുള്ള അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ഇന്ത്യയെയും യൂറോപ്പിനെയും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് നാടുകളെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി മേഖലയില്‍ വന്‍ പുരോഗതിക്ക് കാരണമാകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. പദ്ധതി ഇന്ത്യക്കും യൂറോപ്പിനുമിടയിലെ വ്യാപാര സാമ്പത്തിക കൈമാറ്റത്തിന് മൂന്നു മുതല്‍ ആറുവരെ ദിവസം ലാഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്.

സൗദി അറേബ്യയുടെയും അവിടുത്തെ ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നിറവേറ്റുന്നതിനുമാണ് ഞാന്‍ എന്റെ സമയം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഇനിയും മടി കാണിക്കുന്നവരോടായി പറയുകയാണ്. സൗദി അറേബ്യയാണ് 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ രചിച്ചിരിക്കുന്നത്. രാജ്യം വികസിക്കുന്നതും അതിവേഗത്തില്‍ പുരോഗതി പ്രാപിക്കുന്നതും തുടരുക തന്നെ ചെയ്യും. ഒരു ദിവസം പോലും അത് നിലയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യില്ല.

ഈ രാജ്യം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരില്‍ ഒന്നാണ്, ഇസ്്‌ലാമിന്റെ ഉത്ഭവം, (ഒപ്പം) ലോകത്തിലെ ഏറ്റവും വലിയ മണല്‍ മരുഭൂമി, ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ച, ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്നിവയെല്ലാം സൗദിയുടെ പ്രത്യേകതയാണ്. രാഷ്ട്രീയമായി, അറബികളുടെയും മുസ്ലീങ്ങളുടെയും സാംസ്‌കാരിക കേന്ദ്രം എന്ന നിലയിലും അതിന്റെ സുപ്രധാന തന്ത്രപരമായ സ്ഥാനമെന്ന നിലയിലും ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് സൗദിയെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ പ്രമുഖ മാധ്യമമായ ഫോക്‌സ് ന്യൂസ് പ്രതിനിധിയാണ് കിരീടാവകാശിയെ അഭിമുഖം നടത്തിയത്. വെറ്ററന്‍ ബ്രോഡ്കാസ്റ്ററും ചീഫ് പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റുമായ ബ്രെറ്റ് ബെയര്‍ സൗദി അറേബ്യയില്‍ ക്യാംപ് ചെയ്ത് നിരവധി പ്രമുഖരുമായി അഭിമുഖം നടത്തി. സൗദിയുടെ എണ്ണ സമ്പത്ത്, നടപ്പാക്കുന്ന സാമൂഹിക പരിഷ്‌കരണങ്ങള്‍, സാമ്പത്തിക വൈവിധ്യവല്‍ക്കരണം, യു.എസുമായുള്ള ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് നിരവധി ഉന്നത ഉദ്യോഗസ്ഥരുമായും ബ്രെറ്റ് ബെയര്‍ ചര്‍ച്ച നടത്തി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക