ദുബൈ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് വേള്‍ഡ് കെഎംസിസി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയൊട്ടാകെ വ്യാപകമായ വോട്ടേഴ്‌സ് ലിസ്റ്റ് ക്രമക്കേടുകള്‍ നടന്നത്തിന്റെ തെളിവുകള്‍ പുറ ത്തു വന്നു കൊണ്ടിരിക്കയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ യശസ്സി നെയും ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പ്പിനെത്തന്നെയും തകര്‍ക്കുന്ന വിധത്തില്‍ വോട്ടര്‍ പട്ടികയില്‍ അട്ടിമറിനടത്തി, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകിടം മറിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി സമഗ്രവും സുതാര്യവുമായ അന്വേഷണംനടത്തി കുറ്റക്കാരെകണ്ടെത്തി ശിക്ഷിക്കുകയും തെരഞ്ഞെടുപ്പു കളുടെ നിഷ്പക്ഷതയും സുതാര്യതയും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്നും വേള്‍ഡ് കെ.എം.സി.സി പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു.
|
മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ഓണ്‍ ലൈന്‍ യോഗത്തില്‍ പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി (സൗദി അറേബ്യ) അദ്ധ്യക്ഷനായിരുന്നു. ജനറല്‍സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്മാന്‍(യു എഇ)സ്വാഗതം പറഞ്ഞു.
സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ട്രഷററര്‍ യുഎ നസീര്‍ (യുഎസ്എ )ആമുഖ ഭാഷണം നടത്തി.
ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇളക്കുന്ന ഇത്തരം ദുഷ്‌ചെയ്തികള്‍ ജനങ്ങള്‍ക്ക് ഭരണഘടനയിലും സംവിധാനങ്ങളിലും ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ക്രമേണ അരാജകത്വത്തിലേക്കും ഏകാധിപത്യത്തിലേക്കും രാജ്യം നയിക്കപ്പെടുമെന്നും യോഗം ആശങ്കപ്പെട്ടു.
യോഗത്തില്‍ ഖജാഞ്ചി യു.എ.നസീര്‍(യുഎസ്എ) ആമുഖ ഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് എസ്.എ.എം.ബഷീര്‍ വേള്‍ഡ് കെ.എം സി.സി.യുടെ വിവിധങ്ങളായ ഭാവി പരിപാടികള്‍ അനാവരണം ചെയ്യുന്ന വിഷന്‍ 2030 അവതരിപ്പിച്ചു.
നീതിയുക്തവും അഴിമതി രഹിതവുമായ തെരഞ്ഞെടുപ്പിനായി പോരാടി, ജനാധിപത്യ സംരക്ഷണത്തിന്റെ കാവലാളായി മാറിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വേള്‍ഡ് കെ.എം.സി.സി അഭിനന്ദിച്ചു.
ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി അബ്ദുല്‍ഖാദര്‍ ചെങ്കള (സഊദി അറേബ്യ)നന്ദി പറഞ്ഞു. സെക്രട്ടറി ഷബീര്‍ കാലടി (സലാല) പ്രവേശനം നിയന്ത്രിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുള്ള ഫാറൂഖി (അബുദാബി) പ്രാര്‍ത്ഥന നടത്തി. സിവിഎം വാണിമേല്‍ (ദുബായ്) പ്രമേയം അവതരിപ്പിച്ചു.
കുഞ്ഞമ്മദ് പേരാമ്പ്ര(കുവൈറ്റ്)അബ്ദുന്നാസര്‍ നാച്ചി(ഖത്തര്‍) ഡോക്ടര്‍ മുഹമ്മദ് അലി കൂനാരി (ജര്‍മ്മനി) എന്നിവര്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
World KMCC calls for a comprehensive investigation into election rigging


