23
May 2024
Wed
23 May 2024 Wed
saudi malayali social worker died

ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈലില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ നിര്യാതനായി. (Saudi jubail malayali social worker died) നവോദയ സ്ഥാപക നേതാക്കളില്‍പ്പെട്ട കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി പ്രേംരാജ് (64) ആണ് നാട്ടില്‍ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് പതിറ്റാണ്ടിലേറെ ജുബൈലില്‍ ജീവകാരുണ്യ, സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന പ്രേംരാജ് അസുഖബാധയെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നവോദയ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജുബൈലിലെ ഒരു കമ്പനിയില്‍ മാനേജര്‍ ആയി ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം കോവിഡ് കാലം വരെ കുടുംബസമേതം ജുബൈലില്‍ സജീവമായിരുന്നു.

കണ്ണൂര്‍ ചേളാരി സ്വദേശിയായ പ്രേംരാജ് താഴെ ചൊവ്വ ‘മാണിക്കര’ വീട്ടില്‍ ആണ് ഇപ്പോള്‍ താമസം. ഭാര്യ ടീന. മകള്‍ പ്രിന്ന, മകന്‍ പ്രസിന്‍ ജുബൈലില്‍ ബിസിനസ് ചെയ്യുന്നു. മരുമകള്‍ വിബിഷ. പ്രേംരാജിന്റെ വിയോഗത്തില്‍ ജുബൈലിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മത സംഘടനകള്‍ അനുശോചിച്ചു.