22
Apr 2024
Mon
22 Apr 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാവുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ പ്രസിദ്ധീകകരിച്ചതിന് നാല് പ്രമുഖ വ്‌ളോഗര്‍മാര്‍ക്കെതിരേ കടുത്ത നടപടിയെടുത്ത് സൗദി അറേബ്യന്‍ കോടതി.

ഇവര്‍ക്ക് നാലു ലക്ഷം സൗദി റിയാല്‍ (ഏകദേശം 1.06 ലക്ഷം ഡോളര്‍) പിഴ ചുമത്തുകയും നാല് പ്രമുഖ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ നടപടിക്ക് വിധേയരായവര്‍ ആരൊക്കെയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ, തങ്ങളുടെ സ്വകാര്യ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വാണിജ്യ പരസ്യങ്ങള്‍ നല്‍കി മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സെലിബ്രിറ്റികള്‍ക്കെതിരേയും നടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. അവര്‍ക്ക് അതോറിറ്റി നല്‍കുന്ന ലൈസന്‍സ് റദ്ദാക്കുന്നതാണ് ശിക്ഷ.

In Short: Saudi Arabia’s Media Regulatory Authority has levied fines totaling 400,000 Saudi riyals (around $106,000) against four well-known social media personalities. The authority also suspended their ‘Muwthak’ licenses, which are required for celebrities who engage in commercial advertising on their personal social media accounts.

Saudi Social Media Influencers Fined for Nudity Content