01
Jan 2023
Thu
01 Jan 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

റിയാദ്: സൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്ന് അല്‍ ഇത്തിഹാദിനെ നേരിടും. രാത്രി 11.30നാണ് മല്‍സരം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ആദ്യ ഗോള്‍ ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുക. ജയിച്ചാല്‍ ജനുവരി 29ന് നടക്കുന്ന ഫൈനലിലേക്ക് ടീം പ്രവേശിക്കും. ഇന്ന് രാത്രി 8.30ന് നടക്കുന്ന രണ്ടാം സെമിയില്‍ അല്‍ ഫിയ അല്‍ ഹിലാലിനെ നേരിടും.

സൗദി പ്രോ ലീഗില്‍ ഇത്തിഫാഖ് ക്ലബ്ബിനെതിരേ കഴിഞ്ഞ ആഴ്ചയായിരുന്നു ക്രിസ്റ്റിയാനോയുടെ അരങ്ങേറ്റം. ഇംഗ്ലിഷ് എഫ് എയുടെ വിലക്കിനെ തുടര്‍ന്ന് താരത്തിന് സൗദി ലീഗിലെ കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ കളിക്കാനായിരുന്നില്ല. പിഎസ്ജിയ്ക്കെതിരായ സൗഹൃദ മല്‍സരത്തില്‍ റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി താരം ഇറങ്ങിയിരുന്നു.സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ഒന്നാം സ്ഥാനത്താണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക