12
Jul 2025
Wed
12 Jul 2025 Wed
say I love you is an expression of feelings, not sexual intent verdict Bombay High Court's BIG observation

മുംബൈ: ഒരു വ്യക്തിയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗീകാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. പത്ത് വര്‍ഷം പഴക്കമുള്ള പീഡനക്കേസില്‍ വിധി പറയവെയാണ്, ‘ഐ ലവ് യു’ എന്ന് പറയുന്നത് വെറും വികാരപ്രകടനം മാത്രമാണെന്നും അത് ‘ലൈംഗിക ഉദ്ദേശ്യം’ അല്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് അഭിപ്രായപ്പെട്ടത്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന പറഞ്ഞ യുവാവിനെതിരായ കേസിലാണ് ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കെയുടേ വിധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പറയുന്ന വാക്കുകള്‍ക്ക് പിന്നില്‍ ലൈംഗിക ഉദ്ദേശ്യമില്ലെങ്കില്‍ ‘ഐ ലവ് യു’ എന്ന് പറയുന്നത് നിയമത്തില്‍ പറയുന്ന പോലെ ലൈംഗികപീഡന കുറ്റമാകില്ലെന്ന് ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കെ പറഞ്ഞു.
തൊരു ലൈംഗിക പ്രവൃത്തിയിലും അനുചിതമായ സ്പര്‍ശനം, നിര്‍ബന്ധിത വസ്ത്രാക്ഷേപം, അല്ലെങ്കില്‍ ഒരു സ്ത്രീയുടെ എളിമയെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ നടത്തുന്ന അസഭ്യമായ ആംഗ്യങ്ങള്‍ അല്ലെങ്കില്‍ പരാമര്‍ശങ്ങള്‍ എന്നിവ ഉള്‍പ്പെടണമെന്ന് ജഡ്ജി പ്രസ്താവിച്ചു.

2015 ഒക്ടോബര്‍ 23ന് പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഇരയുടെ കുടുംബം പരാതി നല്‍കിയിരുന്നു. പതിനൊന്നാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതി ‘ഐ ലവ് യു’ എന്ന് പറയുകയും പേരു പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ 35 കാരനായപ്രതിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയയ്തു.
കേസില്‍ 2017ല്‍ നാഗ്പൂര്‍ സെഷന്‍സ് കോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ഇത് ചോദ്യംചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി, ഇരയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു പുരുഷന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി. ഐ ലവ് യു പോലുള്ള വാക്കുകള്‍ നിയമസഭ വിഭാവനം ചെയ്യുന്നതുപോലെ ലൈംഗിക ഉദ്ദേശത്തിന് തുല്യമാകില്ല- കോടതി പറഞ്ഞു.

Merely expressing ‘I Love You’ does not by itself amount to an offence of sexual harassment if not accompanied with words or acts reflecting ‘sexual intent’ the Nagpur bench of the Bombay High Court held. Single-judge Justice Urmila Joshi-Phalke noted that the accused in the instant case had only said ‘I Love You’ to the minor girl, while she was on her way home from tuition classes and even insisted her to disclose her name, once.