ബാങ്ക് ജോലി ഏതൊരു ഉദ്യോഗാര്‍ഥിയും ഏറ്റവുമധികം ആഗ്രഹിക്കുന്ന കരിയറുകളിലൊന്നാണ്. ഇത്തരക്കാര്‍ക്കായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI PO Recruitment 2025) പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകളിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 16 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കേരളത്തിലെ അടക്കം വിവിധ സംസ്ഥാനങ്ങളിലെ എസ്ബിഐ ബാങ്കുകളില്‍ ഒഴിവുകള്‍ ഉണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 600 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
|
അവസാന തീയതി : 2025 ജനുവരി 16
ഓരോ വിഭാഗക്കാര്‍ക്കും ഉള്ള ഒഴിവ് വിവരങ്ങള്‍
- SC: 87
- ST: 57
- OBC: 158
- EWS: 58
- UR: 240
പ്രായം
അപേക്ഷകര്‍ 21 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ 2003 ഏപ്രില്‍ ഒന്നിനും 1994 ഏപ്രില്‍ 2നും ഇടയില്‍ ജനിച്ചവരായിരിക്കണം.
(പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 5 വയസ്സും ഒബിസി വിഭാഗക്കാര്‍ക്ക് 3 വയസ്സും, ുംറ വിഭാഗക്കാര്‍ക്ക് 10 വയസ്സും പ്രായപരിധിയില്‍ നിന്ന് ഇളവുണ്ട്)
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത.
(അവസാന വര്‍ഷം പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ ഇന്റര്‍വ്യൂ സമയത്ത് (30.04.2025) ഇവര്‍ യോഗ്യത പൂര്‍ത്തിയാക്കിയിരിക്കണം).
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
തെരഞ്ഞെടുപ്പ് രീതി
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ
ഓണ്‍ലൈന്‍ പരീക്ഷ
ഇന്റര്‍വ്യൂ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
ഫീസ്
750/ രൂപ
(SC/ST/PW/XS വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസ് ഇല്ല)
എങ്ങിനെ അപേക്ഷിക്കാം
താഴെ കൊടുത്ത Apply Now ല്‍ ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്. നേരത്തെ എസ്.ബി.ഐ സൈറ്റില്‍ അപ്ലൈ ചെയ്തവരാണെങ്കില്‍ അവര്‍ യൂസര്‍ നെയിം ആന്‍ഡ് പാസ്വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ മതി.
അപേക്ഷാഫോമില്‍ ചോദിച്ചിട്ടുള്ള വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കുക.
ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്ത് നല്‍കുക.
അപേക്ഷാഫീസ് അടക്കേണ്ടവര്‍ തുടര്‍ന്ന് അപേക്ഷാ ഫീസ് അടക്കുക.
ശേഷം അപേക്ഷ ഫൈനല്‍ സബ്മിറ്റ് ചെയ്യുക.
സബ്മിറ്റ് ചെയ്ത അപേക്ഷ തിരുത്താന്‍ കഴിയുന്നതല്ല.
വിജ്ഞാപനം : https://sbi.co.in/documents/77530/43947057/26122024_Detailed_Adv.2024_27.12.2024.pdf/df8c5465-5f2d-67ca-6836-91923929f03f?t=1735214235754
Apply Now : https://ibpsonline.ibps.in/sbiponov24/
SBI PO 2025 Notification Out, 600 Vacancies


