ഐ ലൗ മുഹമ്മദ് കാംപയിന് പിന്തുണ ആഹ്വാനം ചെയ്തതിന് മുസ് ലിം പണ്ഡിതനെ യുപിയില്‍ അറസ്റ്റ് ചെയ്തു. ഇത്തിഹാദേ മില്ലത്ത് കൗണ്‍സില്‍ നേതാവ് തൗഖീര്‍ റാസയാണ് ബറേലിയില്‍ അറസ്റ്റിലായത്.
|
തൗഖീര്‍ റാസയുടെ അനുയായികള്‍ ഐ ലൗ മുഹമ്മദ് കാംപയിന്റെ ഭാഗമായി ജുമുഅ നിസ്‌കാര ശേഷം നിയമവിരുദ്ധമായി റാലി നടത്താന്‍ ശ്രമിച്ചുവെന്നും ഇത് അക്രമാസക്തമാവുകയായിരുന്നുവെന്നും ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് സിങ് പറഞ്ഞു. ജുമുഅ നിസ്‌കാരശേഷം 90 ശതമാനത്തോളം പേര്‍ മടങ്ങിയെന്നും എന്നാല്‍ വളരെക്കുറിച്ചുപേര്‍ ഇസ് ലാമിയ മൈതാനത്തേക്ക് പോവാന്‍ ശ്രമിച്ചുവെന്നും ബറേലി സീനിയര്‍ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു.
ഈ സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തുവെന്നും 40ലേറെ പേര്‍ കസ്റ്റഡിയിലെടുത്തുവെന്നും പറഞ്ഞ അനുരാഗ് ആര്യ തിരിച്ചറിയാത്ത 1700 പേര്‍ക്കെതിരേ കേസെടുത്തതായും കൂട്ടിച്ചേര്‍ത്തു. കലാപം, സര്‍ക്കാര്‍ ജോലികള്‍ തടസ്സപ്പെടുത്തല്‍, പോലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഐ ലൗ മുഹമ്മദ് കാംപയിന്‍ നടത്തിയവര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. സംഘര്‍ഷത്തില്‍ 10 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നബിദിന ആഘോഷത്തിനിടെ ‘ഐ ലൗ മുഹമ്മദ്’ ബാനറുകള്‍ സ്ഥാപിച്ചതിനെതിരേ പോലീസ് നടപടി സ്വീകരിച്ചതിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,324 മുസ് ലിംകള്‍ പ്രതികളാകുകയും ചെയ്തതായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് (എപിസിആര്‍) അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





