06
Oct 2023
Tue
06 Oct 2023 Tue

പാലക്കാട്ട് പോക്‌സോ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പ്രദീപ് കുമാര്‍ വി വിയാണ് അറസ്റ്റിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പാലക്കാട് മങ്കര പൊലീസ് ആണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.
ചൈല്‍ഡ് ലൈന്‍ വഴിയാണ് വിദ്യാര്‍ഥിനി പ്രിന്‍സിപ്പലിനെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂള്‍ അസംബ്ലിയില്‍ ബോധം നഷ്ടപ്പെട്ട വിദ്യാര്‍ഥിനിയെ സ്റ്റാഫ് റൂമില്‍ ഇരുത്തിയപ്പോള്‍ പ്രിന്‍സിപ്പലായ പ്രദീപ് മോശമായി പെരുമാറിയെന്നാണ് പരാതി. വിദ്യാര്‍ഥിനി വിവരം വീട്ടിലറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പ്രതി മങ്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക