22
Jan 2023
Thu
22 Jan 2023 Thu

പരീക്ഷയ്ക്കിടെ സ്കൂൾ അധ്യാപകനെ പ്ലസ്ടു വിദ്യാർഥി കുത്തിപ്പരിക്കേൽപ്പിച്ചു. ഡൽഹിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയുടെ പരിശോധകനായെത്തിയ ഭുദേവ് എന്ന അധ്യാപകനാണ് കുത്തേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാർഥി നിരവധി തവണ അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിക്കുകയുണ്ടായി. പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിൽസയിലാണ്. അധ്യാപകനെ ആക്രമിച്ച വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്കു കൂടി പങ്കുള്ളതായാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.