05
Mar 2024
Mon
05 Mar 2024 Mon
schoolgirl strip searched and taken to temple to prove innocence over alleged theft dies by suicide

ബെംഗളൂരു: മോഷണമാരോപിച്ച് അധ്യാപിക വിവസ്ത്രയാക്കി പരിശോധിക്കുകയും ക്ഷേത്രത്തിലെത്തിച്ച് സത്യം ചൊല്ലിക്കുകയും ചെയ്യിച്ചതിന്റെ നാണക്കേടില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ 14കാരി ജീവനൊടുക്കി. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ശനിയാഴ്ചയാണ് ദാരുണസംഭവം. ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയുടെ 2000 രൂപ കാണാതായതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.(schoolgirl strip searched and taken to temple to prove innocence over alleged theft dies by suicide)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഷണമാരോപിച്ച് അധ്യാപിക ശനിയാഴ്ച ആത്മഹത്യ ചെയ്ത 14കാരിയടക്കം അഞ്ചു കുട്ടികളെ വിവസ്ത്രയാക്കി പരിശോധിക്കുകയായിരുന്നു. സ്‌കൂളിലെ പ്രഥമാധ്യാപകനടക്കം ഇതിനു കൂട്ടുനിന്നു. ഇതിനു ശേഷം വിദ്യാര്‍ഥിനികളെ സമീപത്തിലെ ക്ഷേത്രത്തിലെത്തിച്ച് മോഷണം നടത്തിയിട്ടില്ലെന്ന സത്യം ചെയ്യിപ്പിച്ചു.

ഈ സംഭവം നടന്ന് രണ്ടുദിവസത്തിനു ശേഷമാണ് 14കാരി ജീവനൊടുക്കിയത്. മരിച്ച പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയും ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്. മോഷണമാരോപിച്ച് വിവസ്ത്രയാക്കപ്പെടുകയും ക്ഷേത്രത്തിലെത്തിച്ച് സത്യം ചെയ്യിപ്പിക്കുകയും ചെയ്തതിന്റെ നാണക്കേടിലും ദുഖത്തിലുമായിരുന്നു മകളെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥിനി ജീവനൊടുക്കിയതിനു പിന്നാലെ പൊലീസ് വിഷയത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക