06
Oct 2023
Mon
06 Oct 2023 Mon

കോഴിക്കോട്ട് രണ്ടു ബസ്സുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് സ്കൂട്ടർയാത്രികരായ ദമ്പതികൾ മരിച്ചു. വേങ്ങേരി ജങ്ഷനിൽ തിങ്കൾ രാവിലെയാണ് അപകടം. കക്കോടി സ്വദേശികളായ ഷൈജുവും ഭാര്യ ജീമയുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വേങ്ങേരിയിൽ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്നു ഇരുവരും. മുന്നിൽ പോയ ബസ് നിർത്തിയപ്പോൾ സ്കൂട്ടറും ബ്രേക്ക് പിടിച്ചു. ഈ സമയം പിന്നിൽ നിന്ന് വന്ന ബസ് സ്കൂട്ടർ ഇടിക്കുകയായിരുന്നു.

ഇരുവാഹനങ്ങൾക്കും ഇടയിൽ പെട്ട് സ്കൂട്ടർ യാത്രികർ മരിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക