08
Jul 2023
Sat
08 Jul 2023 Sat

മറിഞ്ഞ ഓട്ടോറിക്ഷയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറി ഓട്ടോഡ്രൈവറും യുവതിയും മരിച്ചു. മാവേലിക്കര പ്രായിക്കരയിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരിന്ദ്രന്‍ (46), സ്‌കൂട്ടര്‍ യാത്രക്കാരി കുറത്തികാട് സ്വദേശി ആതിര അജയന്‍ (23) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറിഞ്ഞ ഓട്ടോറിക്ഷയിലേക്ക് ആതിര ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് കയറുകയായിരുന്നു. ശനി വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ശശീന്ദ്രന്‍ അപകടസ്ഥലത്തും ആതിര ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വച്ചുമാണ് മരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക