
ബാലരാമപുരം: അടിസ്ഥാന ജനവിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടി കൊടുക്കുവാന്‍ നാളിതുവരെ എസ്ഡിപിഐ നടത്തിയിട്ടുള്ള ജനാധിപത്യപരമായ ഇടപെടലുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ അവരുടെ ആശ്രയമാക്കി എസ്ഡിപിഐ യെ നെഞ്ചിലേറ്റിയതെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന പറഞ്ഞു.
![]() |
|
എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെമീര്‍ സ്വാഗതം പറഞ്ഞു. പാര്‍ട്ടിയിലേക്ക് കടന്നുവന്ന എരുത്താവൂര്‍ സുനിലിനെ എസ്ഡിപിഐ കോവളം മണ്ഡലം പ്രസിഡന്റ് എ ആര്‍ അനസ് മെംബര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. മണ്ഡലം കമ്മിറ്റി അംഗം ഷാഹിര്‍ മാസ്റ്റര്‍,ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് അംഗം എം സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ സംസാരിച്ചു.