ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ മുനിസിപ്പാലിറ്റിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എസ്ഡിപിഐയും കോണ്‍ഗ്രസും കൈകോര്‍ത്തു.(SDPI-Congress alliance in Bandwal Municipality; BJP out) രണ്ടാം ടേമിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വാസു പൂജാരി മുനിസിപ്പാലിറ്റി പ്രസിഡന്റായും എസ്ഡിപിഐയിലെ മൂനിഷ് അലി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
|
ബണ്ട്വാള്‍ മുനിസിപ്പാലിറ്റിയില്‍ കിങ് മേക്കര്‍ റോളിലുള്ള എസ്ഡിപിഐ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ്ഡിപിഐയെയും പിന്തുണച്ചു. ഇതോടെ ബിജെപിക്ക് ഇരു സ്ഥാനങ്ങളും നഷ്ടമായി.
പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപിയുടെ മുതിര്‍ന്ന അംഗം ഗോവിന്ദ പ്രഭു, കോണ്‍ഗ്രസില്‍ നിന്ന് വാസു പൂജാരി, എസ്ഡിപിഐയുടെ ഇദ്രീസ് പിജെ എന്നിവരാണ് മല്‍സര രംഗത്തുണ്ടായിരുന്നത്. എന്നാല്‍, അവസാന ഘട്ടത്തില്‍ എസ്ഡിപിഐ തന്ത്രപരമായി പത്രിക പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ നല്‍കി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപിയുടെ ഹരിപ്രസാദും എസ്ഡിപിഐയുടെ മൂനിഷ് അലിയും തമ്മിലായിരുന്നു മല്‍സരം. കോണ്‍ഗ്രസ് പിന്തുണയോടെ മൂനിഷ് അലി തിരഞ്ഞെടുക്കപ്പെട്ടു.
്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 15 വോട്ടം ബിജെപിക്ക് 13 വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് 15 വോട്ടും ബിജെപിക്ക് 13 വോട്ടുമാണ് ലഭിച്ചത്.
ALSO READ: സംഘപരിവാര സംഘടനകളുടെ അഖിലേന്ത്യാ യോഗം പാലക്കാട്; ബിജെപിയില്‍ പിടിമുറുക്കാന്‍ ആര്‍എസ്എസ്
27 അംഗ ബണ്ട്വാള്‍ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന് 12 അംഗങ്ങളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് കോണ്‍ഗ്രസ് അംഗമായ ഗംഗാധര്‍ പൂജാരി രാജിവച്ച് ബിജെപിയിലേക്ക് പോയി. ഇതോടെ കോണ്‍ഗ്രസ് അംഗ സംഖ്യ 11 ആയി ചുരുങ്ങി. ബിജെപിക്ക് 11 അംഗങ്ങളാണ് ഉള്ളതെങ്കിലും മണ്ഡലത്തിലെ എംഎല്‍എ, എംപി വോട്ടുകള്‍ കൂടി ചേരുമ്പോള്‍ 13 വോട്ട് ആവും. എസ്ഡിപിഐക്ക് നാല് അംഗങ്ങളാണുള്ളത്.
ആദ്യ ടേമിലും എസ്ഡിപിഐ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ബണ്ട്വാള്‍ മുനിസിപ്പാലിറ്റിയില്‍ അധികാരത്തിലേറിയത്.





