04
Oct 2025
Sat
04 Oct 2025 Sat
SDPI CRICKET PREMIER LEAGUE

 SDPI CRICKET PREMIER LEAGUE കാസര്‍കോട്: മണ്ഡലത്തിലെ വിവിധ ബ്രാഞ്ചുകളെ പങ്കെടുപ്പിച്ചു കൊണ്ട് എസ്.ഡി.പി.ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ഇന്ന് (ഒക്ടോബര്‍ 25) വൈകുന്നേരം 6 മണിക്ക് ഉളിയത്തടുക്ക ഗ്രീന്‍ ഫീല്‍ഡ് ഗ്രൗണ്ടില്‍ നടക്കും. മൊത്തം 22 ടീമുകള്‍ പങ്കെടുക്കുന്ന എസ്.ഡി.പി.ഐ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ജില്ലാ പ്രസിഡന്റ് സവാദ് സി.എ ഉദ്ഘാടനം ചെയ്യും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണ്ഡലം പ്രസിഡന്റ് സക്കരിയ കുന്നില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മണ്ഡലം സെക്രട്ടറി ബഷീര്‍ ബിടി സ്വാഗതം പറയും.

ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, മുന്‍ ഇന്ത്യ സ്‌കൂള്‍ ക്രിക്കറ്റ് ടീം അംഗ ഫത്താഹ് ബങ്കര, എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാരായ സിദ്ദീഖ് പെര്‍ള, മുനീര്‍ എഎച്ച്, ജില്ലാ കമ്മിറ്റി അംഗം കബീര്‍ ബ്ലാര്‍ക്കോട്, ഖമറുല്‍ ഹസീന, എന്‍ യു അബ്ദുല്‍ സലാം, ലത്തീഫ് ഏരിയാല്‍, സക്കരിയ മുട്ടത്തൊടി തുടങ്ങിയവര്‍ സംബന്ധിക്കും.