27
Jan 2023
Fri
27 Jan 2023 Fri

കോഴിക്കോട്: കോഴിക്കോട് നഗരഭംഗി ആസ്വദിക്കാന്‍ കെഎസ്ആര്‍ടിസി അവസരം ഒരുക്കുന്നു. കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ സിറ്റി റൈഡ് സര്‍വീസാണ് യാത്രാ പ്രേമികള്‍ക്ക് അപൂര്‍വ അവസരം നല്‍കുന്നത്. അടുത്ത മാസം ഒന്നു മുതലാണ് സര്‍വീസ് തുടങ്ങുന്നത്.
200 രൂപയാണ് ബസ് ചാര്‍ജ്ജ. നഗരത്തിലെ പ്രധാന സ്ഥലങ്ങളായ പ്ലാനിറ്റോറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി-വരയ്ക്കല്‍ ബീച്ച് എന്നിവടങ്ങള്‍ കാണാം. രണ്ടാം ഘട്ടം കൂടുതല്‍ സ്ഥാലങ്ങള്‍ ഉള്‍പ്പെടുത്തും. ഉച്ചമുതല്‍ രാത്രി വരെ നഗരം ചുറ്റി കാണാം. തിരുവനന്തപുരത്ത് ഈ പദ്ധതി നടപ്പിലാക്കി വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. വയനാട്ടിലെ കാനനഭംഗി ആസ്വദിക്കാനും സമ്മാന പദ്ധതി ദിവസങ്ങള്‍ക്ക് മുന്നേ നടപ്പാക്കിയിരുന്നു. ഇവിടെ ബസ് ചാര്‍ജ്ജ് 300 രൂപയാണ് തോല്‍പ്പെട്ടി, ബാവലി, തുടങ്ങിയ സ്ഥലങ്ങളിലെ കാട് കേന്ദ്രീകരിച്ചാണ് ഈ യാത്ര.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക