20
Jan 2023
Tue
20 Jan 2023 Tue

അദാനി ​ഗ്രൂപ്പ് ഏറ്റെടുത്ത എൻഡിടിവിയിൽ നിന്ന് മാധ്യമപ്രവർത്തകരുടെ രാജി തുടരുന്നു. അവതാരകയായ നിധി റസ്ദാൻ ആണ് ഏറ്റവും പുതിയതായി രാജിവച്ചത്. മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീനിവാസൻ ജെയിൻ രാജിവച്ചതായിരുന്നു ഇതിനു മുമ്പുണ്ടായ അവസാന രാജി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് പതിറ്റാണ്ടിലേറെയായി എന്‍ഡിടിവിയില്‍ ജോലി ചെയ്തിരുന്ന റസ്ദാന്‍ ചാനലുമായുള്ള തന്റെ യാത്ര ഒരു റോളര്‍ കോസ്റ്റര്‍ റൈഡായിരുന്നുവെന്നും എന്നാല്‍ എപ്പോഴാണ് ഇറങ്ങേണ്ടതെന്ന് അറിയാമെന്നും ട്വീറ്റില്‍ കുറിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍, എന്‍ഡിടിവി ഗ്രൂപ്പ് പ്രസിഡന്റ് സുപര്‍ണ സിങ് എന്നിവരും ഇതിനു മുമ്പ് രാജിവച്ചവർ. അദാനി ​ഗ്രൂപ്പ് ഷെയറുകൾ വാങ്ങിയതോടെ എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർ 2022 ഡിസംബറില്‍ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് രാജിവച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക