29
Feb 2023
Sat
29 Feb 2023 Sat

കോഴിക്കോട്: മൂന്നു പതിറ്റാണ്ടുകാലം ദി ഹിന്ദു ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫും സിറ്റി എഡിറ്ററുമായിരുന്ന ആര്‍. മാധവന്‍ നായര്‍ (71) എറണാകുളത്ത് നിര്യാതനായി.
ഭാര്യ: സുചേത നായര്‍ (റിട്ട. പി.വി.സി ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി) . മക്കള്‍: അഞ്ജലി നായര്‍, അഞ്ജന നായര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റേറ്റ്‌സ് മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏതാനും മാസം മുന്‍പ് ആണ് കോഴിക്കോട് നിന്ന് താമസം മാറിയത്. ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 1984 മുതല്‍ ദി ഹിന്ദു കോഴിക്കോട് എഡിഷനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.

പിതാവ്. എം. രാമകൃഷ്ണന്‍ നായര്‍. മാതാവ്: സരള ദേവി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക