01
May 2025
Thu
01 May 2025 Thu
sexual assault against malayali woman in Chennai

ചെന്നൈയില്‍ ജോലി കഴിഞ്ഞ് രാത്രി താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഐടി ജീവനക്കാരിയായ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം. സംഭവത്തില്‍ അക്രമിയെ പോലീസ് പിടികൂടി. രാമനാഥപുരം സ്വദേശി ലോകേശ്വരന്‍(23) ആണ് പിടിയലായത്. ചെന്നൈ തുറൈപാക്കത്ത് ചൊവ്വാഴ്ച രാത്രയായിരുന്നു കേസിനാസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയെയാണ് പ്രതി ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. യുവതി ബഹളംവച്ചതോടെ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

ഇതിനുപിന്നാലെ പോലീസ് സ്ഥലത്തെത്തി. കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്. പോലീസുമായുള്ള മല്‍പ്പിടിത്തത്തിനിടെ പ്രതിയുടെ കൈ്ക്ക് പരിക്കേറ്റു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക