15
Jun 2025
Mon
15 Jun 2025 Mon
yash dayal

ലഖ്നൗ: ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ ലൈംഗിക പീഡന പരാതി. (Sexual harassment complaint filed against RCB player Yash Dayal)വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതിയാണ് രംഗത്തെത്തിയത്.

whatsapp ആര്‍സിബി താരം യാഷ് ദയാലിനെതിരേ ലൈംഗിക പീഡന പരാതി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലിലൂടെയാണ് യുവതി പരാതി ഉന്നയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്.

yasha dayal with girl

യാഷ് ദയാല്‍ ഗുജറാത്തില്‍ നടന്ന മല്‍സരത്തിനിടെ പെണ്‍കുട്ടിയോടൊപ്പം

ഇന്ത്യന്‍ പേസറുമായി അഞ്ചുവര്‍ഷമായി സൗഹൃദത്തിലായിരുന്നു യുവതി. ഇതിനിടെ പലപ്പോഴായി യാഷ് ശാരീരികമായി ചൂഷണം ചെയ്തു. ഈ സമയത്ത് അദ്ദേഹം വിവാഹവാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

പ്രണയ കാലത്ത് മറ്റ് സ്ത്രീകളുമായി 27കാരന് ബന്ധമുണ്ടായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ തനിക്കെതിരെ അക്രമം അഴിച്ചു വിട്ടെന്നും യുവതി ആരോപിച്ചു.

yasha dayal with girl1

ജൂണ്‍ 14ന് വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഡിജിറ്റല്‍ തെളിവുകളടക്കം കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കി.

ആദ്യ ഐപിഎല്‍ കിരീടം ചൂടിയ ആര്‍സിബി ടീമിലെ പ്രധാനിയാണ് യാഷ് ദയാല്‍. 15 മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റുകളാണ് താരത്തിന്റെ നേട്ടം.