മഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റി, കെഎസ് യു പ്രവർത്തകരെ ആക്രമിച്ച കേസിൽ എസ്എഫ്ഐയുടെ രണ്ട് ജില്ലാ നേതാക്കൾ അറസ്റ്റിൽ. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിൽസതേടിയ ഫ്രറ്റേണിറ്റി പ്രവർത്തകനെ തേടി ആശുപത്രിയിലെത്തി അക്രമം നടത്തിയതിനും പൊലീസ് ഇരുവർക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്.
|
മൂന്നാംവർഷ റപ്രസന്റേറ്റീവ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് എസ്എഫ്ഐ കോളജിൽ കെഎസ് യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ നിരന്തരം ആക്രമിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ തുടർച്ചയായുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേൽക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 19 പേർക്കെതിരേ കേസെടുക്കുകയും ഒരു കെഎസ് യു പ്രവർത്തകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





