07
Dec 2023
Sun
07 Dec 2023 Sun

​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ പ്രതിഷേധം ശക്തമാവുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ​ഗവർണർക്കെതിരായ മുദ്രവാക്യങ്ങളുയർത്തി എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസുകാരെക്കൊണ്ട് അഴിപ്പിച്ചതിനു പിന്നാലെ കൂടുതൽ ബാനറുകൾ സ്ഥാപിച്ച് എസ്എഫ്ഐ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാംപസിനുള്ളിലെ ​ഗസ്റ്റ് ഹൗസിൽ തങ്ങുന്ന ​ഗവർണർ വൈകീട്ട് പൊലീസിനെക്കൊണ്ട് എസ്എഫ്ഐ കെട്ടിയ ​’ഗോ ബാക്ക്’ ബാനറുകൾ അഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധമായെത്തിയ എസ്എഫ്ഐ ബാനറുകൾ സ്ഥാപിച്ചത്. പാൻപരാ​ഗും ചവച്ചുതുപ്പി കോമാളിത്തം കാണിക്കും ആരിഫ് ഖാനെ മൂരാച്ചി ഇറങ്ങിവാടാ തെമ്മാടി, രാജിവയ്ക്കൂ പുറത്തുപോവൂ, ഗവര്ണാരാ രാജാവോ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു എസ്എഫ്ഐ പ്രതിഷേധം.എസ്എഫ്ഐ ഗവർണറുടെ കോലം കത്തിക്കുകയും കൂടാതെ എബിവിപിയുടെ ബാനർ കത്തിക്കുകയും ചെയ്തു.

​’ഗോ ബാക്ക് ​ഗവർണർ’ അടക്കമുള്ള ബാനറുകളാണ് ഗവർണർ പൊലീസിനെക്കൊണ്ട് ​അഴിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കിൽ നിങ്ങളിങ്ങനെയാണോ എന്ന് ​ഗവർണർ പൊലീസിനോട് ചോദിക്കുകയും ചെയ്തു. കേരളത്തിലെ സർവകലാശാലയിൽ ​ഗവർണറെ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ, കോഴിക്കോട് ​ഗസ്റ്റ് ഹൗസിൽ താമസിക്കാൻ തീരുമാനിച്ച ​ഗവർണർ താമസം കാലിക്കറ്റ് സർവകലാശാല കാംപസിലെ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക