24
Oct 2024
Sun
24 Oct 2024 Sun
SFIO records statement of Veena Vijayan over monthly payoff scam

മാ​സ​പ്പ​ടി​ക്കേ​സ് അന്വേഷിക്കുന്ന സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫി​സ് (എ​സ്എ​ഫ്ഐ​ഒ)മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളും എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉടമയുമായ ​വീ​ണ​യു​ടെ മൊ​ഴി​യെ​ടു​ത്തു. ബു​ധ​നാ​ഴ്ച ചെ​ന്നൈ​യി​ലെ ഓ​ഫിസി​ലേ​ക്ക് വീണയെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​രു​ൺ പ്ര​സാ​ദ് മൊ​ഴി​യെ​ടു​ത്ത​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ സി​എം​ആ​ർ​എ​ല്ലി​ൽ നി​ന്നും വീ​ണാ വി​ജ​യ​ൻ ചെ​യ്യാ​ത്ത സേ​വ​ന​ത്തി​ന്‍റെ പേ​രി​ൽ മാ​സ​പ്പ​ടി​യാ​യി പ​ണ ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. സി​എം​ആ​ർ​എ​ല്ലി​ന്‍റെ​യും വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കെ​എ​സ്ഐ​ഡി​സി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ വി​വ​ര​ങ്ങ​ൾ​ശേ​ഖ​രി​ച്ചി​രു​ന്നു.

എ​ക്സാ​ലോ​ജി​ക്കി​ൽ​നി​ന്നും പ​ല​ത​ണ ഇ-​മെ​യി​ൽ​മു​ഖേ​ന​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് വീ​ണ​യെ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്ത​ത്. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ന​ട​ത്തി​യെ​ന്ന ര​ജി​സ്ട്രാ​ർ ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സാ​ലോ​ജി​ക്കി​നെ​തിരേ​യും വീ​ണ​യ്ക്കെ​തി​രേ​യും എ​സ്എ​ഫ്ഐ​ഒ ക​ഴി​ഞ്ഞ ജ​നു​വ​രി​യിൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക