
കോഴിക്കോട് പേരാമ്പ്രയില്‍ യുഡിഎഫ്-സിപിഐഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റു. നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് കണ്ണീര്‍ വാതക പ്രയോഗവും നടത്തി. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎസ്പി ഹരിപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
![]() |
|
ലാത്തിയടിയേറ്റ് എംപിയുടെ മൂക്കില്‍ നിന്ന് രക്തമൊഴുകി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ ബ്ലോക്ക് തലങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തും.
കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സികെജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പേരാമ്പ്ര ടൗണില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഇതിനിടെ സിപിഐഎം-യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖാമുഖം വന്നതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
ALSO READ: ആര്‍എസ്എസ് ശാഖയില്‍ നിരന്തര ലൈംഗികപീഡനത്തിനിരയായ യുവാവ് ജീവനൊടുക്കി