08
Oct 2023
Wed
08 Oct 2023 Wed

പത്താന്‍കോട്ട് ആക്രമണത്തില്‍ മുഖ്യസൂത്രധാരനായി ഇന്ത്യ കരുതുന്ന ഷാഹിദ് ലത്തീഫിനെ പാകിസ്താനില്‍ അജ്ഞാതസംഘം വധിച്ചു. സിയാല്‍കോട്ടിലെ പള്ളിയില്‍ കയറിയാണ് ബൈക്കിലെത്തിയ സംഘം ഷാഹിദ് ലത്തീഫിനെ വെടിവച്ചുകൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016 ജനുവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമാസേനാ താവളം ആക്രമിക്കപ്പെട്ടത്. 7 വ്യോമാസേനാംഗങ്ങളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1994ല്‍ ഭീകരക്കുറ്റംചുമത്തി ഷാഹിദ് ലത്തീഫിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യുകയും വിചാരണയ്ക്ക് ശേഷം ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. 2010 തടവ് പൂര്‍ത്തിയായതോടെ ഷാഹിദ് ലത്തീഫിനെ പാകിസ്താനിലേക്ക് നാടുകടത്തുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക