സ്വപ്നം കാണാനും അതിന് ചിറകുകള്‍ നല്‍കാനും കഴിയുക ഒരു ഭാഗ്യമാണ്. എവറസ്റ്റ് കൊടുമുടിയിലേക്ക് എത്തി ഒരു മലയാളിയായ പര്‍വതാരോഹകന്‍ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമ ശ്രദ്ധ നേടുന്നത്. പരവതാരോഹകനായ ഷൈക്ക് ഹസന്‍ ഖാനാണ് എവറസ്റ്റിന് 50 മീറ്റര്‍ അടുത്ത് നിന്ന് തന്റെ ഏറ്റവും പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ നിമിഷ നേരം കൊണ്ടു തന്നെ മലയാളികള്‍ ഏറ്റെടുക്കുകയും ചെയ്തു. നാട്ടിലെ ലുലുമാളില്‍ നിന്ന് വാങ്ങിയ ഈന്തപ്പഴം കഴിച്ചു കൊണ്ടാണ് തന്റെ വീഡിയോ പങ്കുവയ്ക്കുന്നത്. അതില്‍ അദ്ദേഹം പറയുന്ന വാക്കുകളും അദ്ദേഹത്തിന്റെ അനുഭവത്തിന്റെ ആഴവും വിവരിക്കുന്നുണ്ട്.
|
ഈ പര്‍വതം കീഴടക്കുക , താഴെ നിന്ന് വളരെ കഷ്ടപ്പെട്ടാണ് ഈ പര്‍വതത്തിന് അരികിലേക്ക് എത്തുന്നത്. എവറസ്റ്റ് കണ്ടു, ഏഴ് ഭൂഖണ്ഡങ്ങളും കീഴടക്കി. ഇതുപോലെ തന്നെയാണ് ലുലു ഗ്രൂപ്പിന്റെ ഉടമ എം.എ യൂസഫലിയുടെ ജീവിതമെന്നും അദ്ദേഹം പറയുന്നു. സാധാരണക്കാരനായി എത്തിയ എം.എ യൂസഫലി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തുയര്‍ത്തിയത് സാധാരണക്കാരായ ആളുകളെ ചേര്‍ത്ത് പിടിച്ചതിലൂടെയാണെന്നും ഷൈഖ് ഹസന്‍ ഖാന്‍ തന്റെ വീഡിയോയില്‍ പറയുന്നു. അഹങ്കാരം മാറ്റി വച്ചെങ്കില്‍ മാത്രമേ നമുക്ക് ഉയരത്തില്‍ പറക്കാന്‍ സാധിക്കു എന്നും അദ്ദേഹം പറയുന്നു. എം.എ യൂസഫലിയെ നേരിട്ട് കാണുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞാണ് ഷൈഖ് ഹസീന്‍ ഖാന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





