22
Sep 2026
Tue
22 Sep 2026 Tue

2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപ ഗൂഢാലോചനക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട വിദ്യാർഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിന് ഒരാഴ്ചത്തെ ഇടക്കാല ജാമ്യം. ബന്ധുക്കളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഡൽഹിയിലെ കർക്കർദൂമ കോടതിയുടെ നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബർ 4 മുതൽ 10 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആറ് വർഷമായി തിഹാർ ജയിലിൽ കഴിയുകയാണ് ഷർജീൽ ഇമാം. കർശനമായ യുഎപിഎ നിയമപ്രകാരം ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ രജിസ്റ്റർ ചെയ്ത കേസാണിത്.

ഷർജീൽ ഇമാമിന്റെ ബന്ധുക്കളായ ഡാനിഷ് ഇമാമിന്റെയും ഫഹദ് ഇമാമിന്റെയും വിവാഹം യഥാക്രമം ഒക്ടോബർ 4നും 7നും നടക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇടക്കാല ജാമ്യത്തിനായി ഷർജീൽ സമർപ്പിക്കുന്ന രണ്ടാമത്തെ അപേക്ഷയാണിതെന്നും, സ്വന്തം ബന്ധുക്കളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നതെന്നും പരിഗണിച്ചാണ് അനുമതി നൽകുന്നതെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി സമീർ ബജ്പായ് സെപ്റ്റംബർ 22ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.

ALSO READ:അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുന്നതിനിടെ തിളച്ച സാമ്പാറിലേക്ക് വീണ് 46കാരിക്ക് ദാരുണാന്ത്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക