വിനായക ചതുര്‍ഥി അന്നദാനത്തിനുള്ള പാചകത്തിനിടെ തിളച്ച സാമ്പാർ നിറച്ച വലിയ പാത്രത്തിലേക്ക് വീണ് 46കാരിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സുജാതയാണ് മരിച്ചത്.സെപ്റ്റംബർ 20നായിരുന്നു അപകടം. അന്നദാനത്തിനുള്ള ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സുജാത അപകടത്തിൽപ്പെട്ടത്. മറ്റൊരു സ്ത്രീയുടെ സഹായത്തോടെ ഇടുങ്ങിയ വഴിയിലൂടെ പാത്രം നീക്കുന്നതിനിടെ സുജാതയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
|
തുടർന്ന് തിളച്ച സാമ്പാർ നിറച്ച പാത്രത്തിലേക്ക് മുഖം ആദ്യം കുത്തനെ വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ സുജാതയെ പുറത്തെടുക്കാൻ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി. ഗുരുതരമായി പൊള്ളലേറ്റ സുജാതയെ ഉടൻ വിജയവാഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
A tragic accident occurred in Vijayawada Andhra Pradesh during Vinayaka Chavithi celebrations
46 year old Maddhi Sujatha lost her life after accidentally falling into a large vessel of boiling sambar.
She was assisting with cooking for a local community feeding -Annadanam programme.
Reports and CCTV footage confirm she lost balance while moving the heavy vessel
— Ramesh Speaks (@rameshofficial0) September 22, 2026
അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്നദാനത്തിന്റെ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ALSO READ:ഹോർമുസ് കടലിടുക്ക് 7 ദിവസത്തിനകം തുറക്കാമെന്ന് ഇറാൻ; അമേരിക്കയുമായി ചർച്ചയ്ക്ക് സന്നദ്ധം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



