11
Feb 2026
Wed
11 Feb 2026 Wed
Shimjitha Musthafa bail

ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ബസില്‍ വെച്ച് മോശമായി പെരുമാറിയെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ദീപക് ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ വടകര സ്വദേശി ഷിംജിത മുസ്തഫയെ ജനുവരി 21ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു പിടികൂടിയത്. തുടര്‍ന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
ജനുവരി 17നാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടന്നുവെന്നാണ് ആരോപണം. ഈ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് കുടുംബം പറയുന്നത്. കുടുംബത്തിന്റെ പരാതിയിലാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, ബസില്‍ വെച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്ന നിലപാടിലാണ് ഷിംജിത ഉറച്ചുനില്‍ക്കുന്നത്. ‘വെറുതെ ഒന്നും പറയില്ലല്ലോ’ എന്നായിരുന്നു മാധ്യമങ്ങളോട് ഷിംജിതയുടെ പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

← Back

Thank you for your response. ✨