09
Aug 2023
Thu
09 Aug 2023 Thu

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്തിനകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിക്കുള്ള സഹായം സർക്കാർ നിഷേധിക്കാൻ പാടില്ലെന്നും എല്ലാ മാസവും സർക്കാർ സഹായം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. കെഎസ്ആർടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹരജികൾ തീർപ്പാക്കിയാണ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, കെഎസ്ആർടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാനാകില്ലെന്നും കെഎസ്ആർടിസി സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക