13
Sep 2024
Wed
13 Sep 2024 Wed
Shreya Ghoshal

പ്രമുഖ ഗായിക ശ്രേയ ഘോഷാല്‍ ഒക്ടോബര്‍ 17ന് ദോഹയിലെത്തും. തന്റെ ‘ഓള്‍ ഹാര്‍ട്ട്‌സ് ടൂര്‍’ കച്ചേരിയുടെ ഭാഗമായി ദോഹയില്‍ ലൈവ് പരിപാടി അവതരിപ്പിക്കും.(Shreya Ghoshal in Qatar next month)  ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നത്. രാത്രി 9 മണിക്ക് ആരംഭിക്കുന്ന ഷോക്ക് ഏഴര മുതല്‍ തന്നെ ഗേറ്റുകള്‍ തുറക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ദേവദാസ്” എന്ന ചിത്രത്തിലൂടെയാണ് ഘോഷാല്‍ ആദ്യമായി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരവും മികച്ച സംഗീത പ്രതിഭയ്ക്കുള്ള ആര്‍ ഡി ബര്‍മന്‍ പുരസ്‌കാരവും അവര്‍ നേടി. സ്പോട്ടിഫൈയുടെ ഇക്വല്‍ ഗ്ലോബല്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ കലാകാരി കൂടിയാണ് ശ്രേയ ഘോഷാല്‍.

”ദോഹയില്‍ പരിപാടി അവതരിപ്പിക്കുന്നത് എല്ലായ്‌പ്പോഴും ഒരു മാന്ത്രിക അനുഭവമാണ്. അവിടേക്ക് തിരിച്ചുവരാനും ഖത്തറിലെ എന്റെ ആരാധകരെ വീണ്ടും കാണാനും ഞാന്‍ കാത്തിരിക്കുന്നു.” ശ്രേയ ഘോഷാല്‍ പറഞ്ഞു

പരിപാടിയുടെ ടിക്കറ്റുകളുടെ വില ആരംഭിക്കുന്നത് QR175 മുതലാണ്, QR1,500 വരെയുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. platinumlist.net, Tazacker, Qtickest എന്നിവയില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക