വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടമായപ്പോള്‍ ശ്രുതിയെ ജീവിതത്തില്‍ ഒപ്പംകൂട്ടാന്‍ ചേര്‍ത്തുപിടിച്ച പ്രതിശ്രുത വരന്‍ ജന്‍സന്‍ വാഹനാപകടത്തില്‍ മരിച്ചു. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
|
കല്‍പ്പറ്റ വെള്ളാരം കുന്നില്‍ കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു അപകടം. അപകടത്തില്‍ ശ്രുതിയും ജന്‍സനും അടക്കം 9 പേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജന്‍സനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച രാത്രിയോടെ യുവാവ് മരിക്കുകയായിരുന്നു.
ശ്രുതിയുടെ ബന്ധു ലാവണ്യക്കും അപകടത്തില്‍ പരിക്കുണ്ട്. ഉരുള്‍പൊട്ടലില്‍ ലാവണ്യക്കു മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ബന്ധുവിന്റെ വീട്ടിലേക്ക് പോവുമ്പോഴായിരുന്നും സംഘം അപകടത്തില്‍ പെട്ടത്. വാഹനം പൊളിച്ചായിരുന്നു യാത്രികരെ പുറത്തെടുത്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





