22
Jan 2023
Sun
22 Jan 2023 Sun

നാലുലക്ഷം രൂപ കൈക്കൂലി വാങ്ങിയ എസ്‌ഐയെ സര്‍വീസില്‍ നിന്നു പുറത്താക്കി. ഡല്‍ഹിയിലെ ഗൗതം ബുദ്ധ നഗര്‍ പൊലീസ് ആണ് ഇകോടെക് 1 പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഗുലാബ് സിങ് രജപുതിനെതിരേ നടപടി സ്വീകരിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ല്‍ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. പൊലീസ് കമ്മീഷണറാണ് ഗുലാബ് സിങ് രജപുതിനെ പിരിപിച്ചുവിടാന്‍ ഉത്തരവ് നല്‍കിയത്. നിര്‍മാണത്തിലിരിക്കുന്ന മാളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതിനാണ് എസ്‌ഐ കെട്ടിട ഉടമയില്‍ നിന്ന് നാലുലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.