കോട്ടയം: നൈറ്റ് പട്രോളിങ്ങിനിടെ ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ എസ്.ഐ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്ഐ ജോബി ജോർജ് (52) ആണ് മൂന്നു നില കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചത്. പൊൻകുന്നം ചിറക്കടവ് സ്വദേശിയാണ്.
|
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. രാമപുരത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഇരുനില കെട്ടിടത്തിൽ അതിഥി തൊഴിലാളികൾ ചീട്ടുകളിച്ച് ബഹളം വെയ്ക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഡ്രൈവർക്കൊപ്പമാണ് ജോബി ജോർജ് സ്ഥലത്തെത്തിയത്.
ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി തുറക്കാൻ ജോബി ജോർജ് ആവശ്യപ്പെട്ടു. എന്നാൽ മുറി തുറക്കാൻ സംഘം തയ്യാറായില്ല. തുടർന്ന് ചവിട്ടി തുറക്കുന്നതിനിടെ കാൽവഴുതി പിന്നിലേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിൽ നിന്ന് വീണ ജോബി ജോർജിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





