കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. ഡി കെ ശിവകുമാര്‍ അടുത്ത മുഖ്യമന്ത്രിയാവും. ടേം വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായാണ് മൂന്നുവര്‍ഷം പൂര്‍ത്തിയായതോടെ സിദ്ധരാമയ്യ രാജിവച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് ഡികെ ശിവകുമാര്‍ രംഗത്തുവരികയും ഹൈക്കമാന്‍ഡ് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സിദ്ധരാമയ്യ രാജിക്കു വഴങ്ങിയത്.
ഗവര്‍ണര്‍ മുമ്പാകെ രാജിവയ്ക്കാനെത്തിയ സിദ്ധരാമയ്‌ക്കൊപ്പം ഡി കെ ശിവകുമാറുമുണ്ടായിരുന്നു. ശിവകുമാര്‍ തന്റെ പിന്‍ഗാമിയാകുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
|
ALSO READ: മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





