02
Sep 2024
Mon
02 Sep 2024 Mon
Siddique filed anticipatory bail plea in Highcourt over rape case

നടിയുടെ പരാതിയിലെടുത്ത ബ​ലാ​ൽസം​ഗ കേ​സി​ൽ ന​ട​ൻ സി​ദ്ദി​ഖ് ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ന​ൽ​കി. ത​നി​ക്കെ​തി​രേയുള്ളത് തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും 2019ൽ തനിക്കെതിരേ ഇതേ നടി മറ്റൊരു ആരോപണമായിരുന്നു ഉന്നയിച്ചിരുന്നതെന്നും സിദ്ധീഖ് ഹരജിയിൽ ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെയായിരുന്നു ന​ടി ആ​ദ്യം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. തി​യ​റ്റ​ർ പ്രി​വ്യൂ​വി​നി​ടെ താ​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ന്നായിരുന്നു അന്ന് ആരോപിച്ചത്. ഈ ആരോപണം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് ഹോ​ട്ട​ൽ മു​റി​യി​ൽ​വ​ച്ച് ബ​ലാ​ൽസം​ഗം ചെ​യ്‌​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നതെന്നും ഇതിനു പിന്നിൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഹരജി​യി​ൽ സിദ്ദീഖ് പ​റ​യു​ന്നു.

തെ​റ്റാ​യ ആ​രോ​പ​ണ​ത്തി​ൻറെ പേ​രി​ൽ താ​ൻ ജ​യി​ലി​ൽ പോ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നും അന്വേഷണവുമായി താൻ സഹകരിക്കുമെന്നും ഹ​ര​ജി​യി​ൽ പറയുന്നു. ഹ​രജി ചൊ​വ്വാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.

അതേസമയം മറ്റൊരു ലൈം​ഗികാതിക്രമ കേസിൽ നടൻ മുകേഷ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കീഴ്ക്കോടതി ചൊവ്വാഴ്ച പരി​ഗണിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക