14
Jan 2023
Tue
14 Jan 2023 Tue

ന്യൂഡല്‍ഹി: ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യു.പിയിലെ ഹാഥ്രസില്‍ പോകുന്നതിനിടെ അറസ്റ്റ്‌ചെയ്യപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉടന്‍ മോചിതനായേക്കും. കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് മോചനം സാധ്യമാകുന്നത്. അതേസമയം ഇന്ന് തന്നെ കാപ്പന്‍ പുറത്തിറങ്ങിയേക്കുമെന്നും സൂനയുണ്ട്. മോചന ഉത്തരവ് ഇന്ന് വൈകീട്ട് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിഭാഷകന്‍ പറഞ്ഞു. കാപ്പനോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാപ്പനെതിരേ എന്‍.ഐ.എ ചുമത്തിയ യു.എ.പി.എ കേസും കൂടാതെ ഇ.ഡി ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമാണുള്ളത്. ഇതില്‍ യു.എ.പി.എ കേസില്‍ ആദ്യവും ഇ.ഡി കേസില്‍ പിന്നീടും ജാമ്യം ലഭിച്ചു. രണ്ടാമത്തെ കേസിലെ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാന് കഴിയാതിരുന്നതാണ് മോചനം നീണ്ടത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക