തീര്‍ഥാടന ഭാഗമായി പാകിസ്താനിലേക്ക് പോയതിനു പിന്നാലെ കാണാതായ സിഖ് വനിത ഇസ് ലാം സ്വീകരിച്ച് പാക് പൗരനെ വിവാഹം കഴിച്ചു. പഞ്ചാബിലെ കപുര്‍തല സ്വദേശിയായ സറബ്ജിത് കൗര്‍(52)ആണ് പാക് പൗരനെ വിവാഹം കഴിച്ചത്. നവംബര്‍ നാലിനായിരുന്നു സറബ് ജിത് കൗറടക്കം 1992 പേര് തീര്‍ഥാടനത്തിനായി വാഗാ-അട്ടാരി അതിര്‍ത്തി കടന്ന് പാകിസ്താനിലേക്ക് പോയത്. നവംബര്‍ 13നായിരുന്നു സംഘം തിരിച്ചെത്തേണ്ടിയിരുന്നത്. സറബ് ജിത് കൗറൊഴികെയുള്ളവര് തിരിച്ചെത്തുകയും ചെയ്തു.
|
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നസിര്‍ ഹുസയ്ന്‍ എന്നയാളെ വിവാഹം കഴിച്ചതായ വിവരം ലഭിച്ചത്. വിവാഹത്തിനു മുന്നോടിയായി സറബ്ജിത് കൗര്‍ മതംമാറുകയും നൂര്‍ എന്നു പേരു സ്വീകരിക്കുകയും ചെയ്തുവെന്നും വ്യക്തമായി. ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയിട്ടുള്ള സറബ്ജിത് കൗറിന് രണ്ട് ആണ്‍മക്കളാണുള്ളത്. ഇവരുടെ ആദ്യഭര്‍ത്താവ് 30 വര്‍ഷമായി ഇംഗ്ലണ്ടിലാണുള്ളത്.
ALSO READ: സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നടുറോഡില്‍ വെട്ടിക്കൊന്നു


