ഗായികയും നടിയുമായ മല്ലിക രാജ്പുത് ആത്മഹത്യ ചെയ്തു
|
സുല്‍ത്താന്‍പുര്‍: നടിയും ഗായികയും ഭാരതീയ സവര്‍ണ സംഘ് എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയുമായ മല്ലികാ രാജ്പുത് (35) എന്ന വിജയലക്ഷ്മിയെ സ്വവസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യു.പി കോട്വാലിയിലെ വീട്ടിനുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
രാത്രി ഉറങ്ങാന്‍ പോയ മകളെ പിന്നീട് കണ്ടിട്ടില്ലെന്നും മരണത്തിന് കാരണം എന്താണെന്ന് അറിയില്ലെന്നും ഇവരുടെ മാതാവ് പ്രതികരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു.
2014ല്‍ കങ്കണ റണൗട്ട് അഭിനയിച്ച ‘റിവോള്‍വര്‍ റാണി’ എന്ന സിനിമയിലെ സഹനടിയാണ് മല്ലിക രാജ്പുത്. 2016ല്‍ ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് പാര്‍ട്ടിവിട്ടിരുന്നു. ഷാന്‍ റഹ്മാന്റെ യാരാ തുജേ എന്ന മ്യൂസിക് ആല്‍ബത്തിലും അഭിനയിച്ചിരുന്നു. 2016ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അവര്‍ രണ്ടുവര്‍ഷത്തിനുശേഷം പാര്‍ട്ടി വിട്ടു. പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ മല്ലികാ രാജ്പുത് 2022ല്‍ ഭാരതീയ സവര്‍ണ സംഘ് നാഷണല്‍ സെക്രട്ടറി ജനറല്‍ ആയി. കഥക് പരിശീലകയായിരുന്നു. ഗസലുകള്‍ എഴുതുകയും വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ 1056)
Singer-actor Malika Rajput found dead at her residence


