23
Feb 2023
Sat
23 Feb 2023 Sat

ദേശീയ പുരസ്കാരജേതാവായ ഗായിക വാണി ജയറാം(78) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞുവീണാണ് അന്ത്യം. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവയാണ് വാണി ജയറാമിനെ തേടിയെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുപതോളം ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വെല്ലുരിലാണ് ജനനം. കലൈവാണി എന്നായിരുന്നു മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടാൻ തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് വാണി ജയറാം എന്നാക്കുകയായിരുന്നു. സിത്താർ വിദഗ്ധനായ ജയരാമൻ ആണ് ഭർത്താവ്.