|
കോഴിക്കോട്: രേഖകള്‍ ശരിയാക്കുന്ന കാര്യത്തില്‍ ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയതാണ് ഭൂമി രജിസ്‌ട്രേഷന്‍, അളവ്, പോക്കുവരവ് തുടങ്ങിയവ. ഇതിനായി വില്ലേജ് ഓഫീസ് മുതല്‍ കേറിയിറങ്ങുന്നതാണ് രീതി. എന്നാല്‍ ഇനി അതിന്റെ ആവശ്യംവരില്ല. നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ ആധാരം തയാറാക്കാം. കാരണം ഭൂമി രജിസ്‌ട്രേഷന്‍, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂര്‍ണമായി ഓണ്‍ലൈനാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പുകളില്‍ നടന്നിരുന്ന ഭൂ സേവനങ്ങള്‍ ഒറ്റ പോര്‍ട്ടലിലേക്ക് മാറ്റുന്നതോടെ ഇവയെല്ലാം വീട്ടിലിരുന്ന് തന്നെ ചെയ്യാന്‍ കഴിയും.
നിങ്ങള്‍ ചെയ്യേണ്ടത്:
⏺️ ഭൂമിയിടപാടിന് മുന്‍പായി വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റിന് (Thandaper Certificate) വേണ്ടി റവന്യൂ വകുപ്പിനും സ്‌കെച്ചിനായി സര്‍വേ വകുപ്പിനും ആണ് അപേക്ഷ നല്‍കേണ്ടത്.
⏺️ ഇവ കിട്ടിയാല്‍ രജിസ്‌ട്രേഷന്‍ നടപടികളിലേക്ക് കടക്കുക. ആധാരത്തിന്റെ വിവിധ ഫോര്‍മാറ്റുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഫോര്‍മാറ്റ് തെരഞ്ഞെടുക്കാം. ആധാരത്തില്‍ വ്യക്തിവിവരങ്ങള്‍ മാത്രം ചേര്‍ത്താല്‍ മതിയാകും. ആധാരമെഴുത്തുകാരുടെയോ മറ്റോ നിര്‍ദേശപ്രകാരവും ഇത് ചെയ്യാം.
⏺️ ഇ സ്റ്റാമ്പിനും രജിസ്‌ട്രേഷനുമുള്ള ഫീസ് അടക്കുന്നതാണ് അടുത്ത സ്റ്റെപ്പ്. ഉപഭോക്താവിന്റെ അക്കൗണ്ടില്‍നിന്ന് നേരിട്ടാണ് അടയ്‌ക്കേണ്ടത്. ഇടനിലക്കാരെ ഒഴിവാക്കാനും അധിക ഫീസ് വാങ്ങാതിരിക്കാനുമാണിത്. UPI അടക്കമുള്ള മാര്‍ഗങ്ങളിലൂടെ പേയ്‌മെന്റ് ചെയ്യാവുന്നതാണ്.
⏺️ ഇതോടെ ഓണ്‍ലൈന്‍വഴിയുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഇനി ഉടമ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോകണം. (സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്താതെ രജിസ്‌ട്രേഷന്‍ നടത്തുന്ന സംവിധാനം കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്).
⏺️ രജിസ്‌ട്രേഷന്‍ നടക്കുമ്പോള്‍ തന്നെ സര്‍വേ, റവന്യൂ രേഖകളില്‍ പുതിയ ഉടമയുടെ പേരും വിവരങ്ങളും രേഖപ്പെടുത്തും. അതിനാല്‍ പോക്കുവരവ് ചെയ്യാന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്ന സൗകര്യവും പുതിയ പരിഷ്‌കരണത്തില്‍പ്പെട്ടതാണ്. സ്ഥലപരിശോധന ആവശ്യമുള്ള പോക്കുവരവ് കേസുകളില്‍, ഉദ്യോഗസ്ഥ സംഘത്തിന് തത്സമയം തന്നെ അറിയിപ്പ് നല്‍കുകയുംചെയ്യും.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://ilgms.lsgkerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.
single portal for land registration and income from your home


