05
Jun 2025
Fri
05 Jun 2025 Fri
sirens triggered through out Israel amid Iran missile attack

ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ ഇസ്രായേലിലുടനീളം ജാഗ്രതാമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹോം ഫ്രണ്ട് കമാന്‍ഡ് ആണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍ നടത്തുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലുടനീളം പതിച്ചുകൊണ്ടിരിക്കുകയാണ്. ഹൈഫയില്‍ മിസൈല്‍ പതിച്ച് 14 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബീര്‍ഷെബ, ടെല്‍അവീവ്, ജറുസലേം തുടങ്ങിയ ഇടങ്ങളിലൊക്കെ വലിയ സ്‌ഫോടനങ്ങളുണ്ടായി. ഇറാനില്‍ നിന്ന് കൂടുതല്‍ മിസൈലുകള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നു ഇസ്രായേല്‍ സേന അറിയിച്ചു. ഇതോടെ ജനം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറി.

ALSO READ: ഇസ്രായേലിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം ഇറാന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്നു