ഹാസന്‍ എംപിയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിനിരയായവര്‍ക്കായി ഹെല്‍പ് ലൈന്‍ നമ്പര്‍ സൗകര്യമൊരുക്കി പ്രത്യേകാന്വേഷണസംഘം. ഇരകള്‍ക്ക് 6360938947 എന്ന ഹെല്‍പ് ലൈന്‍ നമ്പരില്‍ വിളിച്ച് വിവരം കൈമാറാമെന്ന് പ്രത്യേകാന്വേഷണ സംഘത്തിന്റെ മേധാവിയും എഡിജിപിയുമായ ബി കെ സിങ് പ്രസ്താവനയില്‍ അറിയിച്ചു.(SIT announces helpline number for sexual abuse victims of Prajwal Revanna)
|
ഇരകള്‍ എസ്‌ഐടി ഓഫിസ് സന്ദര്‍ശിക്കേണ്ടതില്ലെന്നും ഹെല്‍പ് ലൈന്‍ നമ്പരില്‍ വിളിച്ചാല്‍ അന്വേഷണ സംഘാംഗങ്ങള്‍ നേരിട്ട് എത്തിക്കോളുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രജ്വല്‍ രേവണ്ണ പീഡിപ്പിച്ച സ്ത്രീകളുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന് എസ്‌ഐടി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നവരെ അനായാസം കണ്ടെത്താനാവുമെന്നും ഇവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും എഡിജിപി മുന്നറിപ്പ് നല്‍കി.
ഹാസനില്‍ ബിജെപിയുടെ പിന്തുണയോടെയാണ് ജെഡിഎസ് സ്ഥാനാര്‍ഥിയായി പ്രജ്വല്‍ രേവണ്ണ ലോക്‌സഭയിലേക്ക് മല്‍സരിച്ചത്. ഇരുന്നൂറിലേറെ സ്ത്രീകളെ പീഡിപ്പിച്ച പ്രജ്വല്‍ രേവണ്ണ മൂവായിരത്തോളം ലൈംഗിക വീഡിയോകളാണ് പകര്‍ത്തി സൂക്ഷിച്ചിരുന്നത്. ഈ വീഡിയോകള്‍ പ്രജ്വലിന്റെ ഒപ്പമുണ്ടായിരുന്നവര്‍ പുറത്തുവിട്ടതോടെ തിരഞ്ഞെടുപ്പ് നടന്നതിന്റെ തൊട്ടടുത്ത ദിവസമായ ഏപ്രില്‍ 27ന് ഇയാള്‍ രാജ്യം വിട്ടിരുന്നു. പ്രജ്വലിനായി ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രജ്വലിന്റെ പിതാവും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയെ ബലാല്‍സംഗക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ലൈംഗിക പീഡന വീഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെ രേവണ്ണയും മകന്‍ പ്രജ്വല്‍ രേവണ്ണയും നിരന്തരം തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് വീട്ടുജോലിക്കാരി വെളിപ്പെടുത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





