അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കും. ഡല്‍ഹി എയിംസിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായാണ് മൃതദേഹം വിട്ടുനല്‍കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
|
നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം മരിച്ചത്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച വസന്ത് കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും.
14ന് ഡല്‍ഹി എകെജി ഭവനില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷമായിരിക്കും യെച്ചൂരിയുടെ മൃതദേഹം എയിംസിനു വിട്ടുനല്‍കുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





