കാറിനുമുകളിലേക്ക് കണ്ടെയ്നര്‍ ലോറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. കര്‍ണാടകയില്‍ ബംഗളുരുവിന്റെ പ്രാന്തപ്രദേശമായ നേലമംഗലയില്‍ ആണ് അപകടം. വിജയപുരയില്‍ നിന്ന് ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്ക് പോയ കുടുംബമാണ് അപകടത്തില്‍ പെട്ടത്.
|
ചന്ദ്രം യോഗപ്പ, ഗൗര ഭായ്, വിജയലക്ഷ്മി, ഗ്യാന്‍, ദീക്ഷ(12), ആര്യ(6) എന്നിവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാറിനുള്ളില്‍ കുടുങ്ങിയ ഇവരെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പുറത്തെടുത്തത്. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
കുടുംബം സഞ്ചരിച്ചിരുന്ന വോള്‍വോ കാറിനു മുകളിലേക്കാണ് കണ്ടെയ്നര്‍ ലോറി മറിഞ്ഞത്. നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു പിന്നാലെയായിരുന്നു കണ്ടെയ്നര്‍ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞത്. ശനി രാവിലെ 11 ഓടെയായിരുന്നു അപകടം. ആറുപേരുടെയും മൃതദേഹം നേലമംഗല ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





