കുവൈത്തില്‍ വാഹനാപകടം: 6 ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു; മലയാളികള്‍ക്ക് പരുക്ക്
|
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു. ഇന്ന് രാവിലെ 7വേ റിങ് റോഡില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഇന്ത്യക്കാരായ ആറ് പ്രവാസികള്‍ മരിച്ചത്.

മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് എതിര്‍വശത്തുള്ള സെവന്‍ത് റിങ് റോഡിലെ ബൈപാസ് പാലത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ബീഹാര്‍, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേര്‍ ചികിത്സയിലാണ്. ഇതില്‍ 2 പേര്‍ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
Six Indian expatriates lost their lives, and four others sustained injuries in a devastating traffic accident on the Seventh Ring Road.
Six Indian expats killed, four injured in Seventh Ring Road accident


