01
Feb 2024
Mon
01 Feb 2024 Mon
Six Member Gang Intervenes Between Quarrelling Couple Rapes Woman

ദമ്പതികള്‍ തമ്മിലുള്ള കലഹം പരിഹരിക്കാനെത്തിയ ആറംഗസംഘം യുവതിയെ ബലാല്‍സംഗം ചെയ്തു. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലെ ഗംഗാവതി ടൗണിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാമനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. (Six Member Gang Intervenes Between Quarrelling Couple Rapes Woman)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവുമായുള്ള യുവതിയുടെ വഴക്കിലിടപെട്ട സംഘം യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. 21കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. ശിവകുമാര്‍, പ്രശാന്ത്, മൗല ഹുസൈന്‍, മഹേഷ്, മദേഷ് എന്നിവരാണ് അറസ്റ്റിലായത്. ലിംഗരാജ് എന്ന കേസിലെ മുഖ്യപ്രതിയാണ് ഇനി പിടിയിലാവാനുള്ളത്.

ബംഗളുരു സ്വദേശിനിയായ യുവതി ഫെബ്രുവരി 9ന് രാത്രി 9.30നാണ് ഭര്‍ത്താവിനെ കാണാനായി ഗംഗാവതി ടൗണിലെത്തിയത്. ഭര്‍ത്താവുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇവരുടെ വഴക്ക് കണ്ടുനിന്ന സംഘം യുവതിയുടെ പക്ഷം പിടിക്കുകയും ഭര്‍ത്താവിനെ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതിനു ശേഷം ആറംഗസംഘം യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോവുകയും കൂട്ടബലാല്‍സംഗത്തിനിരയാക്കുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക